ലവ് ജിഹാദ്

Monday, December 21, 2009

പ്രണയത്തിന്റെ ശരീരത്തില്‍ നിന്നൊരു ദുര്‍ഗന്ധം വമിക്കുന്നു.
ദുര്‍ഗന്ധത്തിന്റെ ഹേതു മതമാണമെന്നു മതം.
മതം നിഷേധിക്കപ്പെടേണ്ടതില്ല.
മതത്തിന്റെയും ദൈവത്തിന്റെയും വിശ്വാസം ആരുടെയെങ്കിലും മനസ്സുകള്‍ക്ക് ആശ്വാസം പകരുന്നുവെങ്കില്‍ അത് അങ്ങനെ തന്നെയാകട്ടെ.

അനുരാഗത്തിന്റെ ദിനങ്ങളില്‍ സര്‍വ്വതും സഹിച്ചുകൊണ്ട് ഹൃദയങ്ങളെ ചേര്‍ത്ത് വയ്ക്കും.
പക്ഷേ വിവാഹിതരാകാന്‍ പുരുഷന്റെ മതത്തിലേക്ക് കൂടുമാറണം.
സ്ത്രീകള്‍ പുരുഷന്റെ എല്ലാ ഇംഗിതങ്ങള്‍ക്കുമെന്നു പോലെ ഇതിനും വഴങ്ങിക്കൊടുത്ത്
അബലയെന്ന സ്ഥാനം ഉറപ്പിക്കുന്നു.

പ്രണയത്തിന്റെ ഈ മതവല്‍ക്കരണം തന്നെയാണോ മാധവിക്കുട്ടിയെ കമലാസുരയ്യയാക്കിയത് ? സത്യമറിയുന്ന കമലയിന്ന് ഒരു നക്ഷത്രപ്പൊട്ടായി ആകാശമെന്ന പര്‍ദ്ദക്ക് പിന്നില്‍ മുഖമൊളിപ്പിച്ചു നില്‍ക്കുന്നു.

'നിന്റെ യഥാര്‍ത്ഥ യജമാനന്‍
അല്ലാഹുവായിരുന്നില്ലെന്നു
ഞാന്‍ മനസ്സിലാക്കി.
നിന്റെ സേനാനായകരെ ഭയന്ന്
നീ എന്നില്‍ നിന്നകന്നു.
നീ സജ്ജമാക്കിയ സ്‌നേഹസാമ്രാജ്യം
നീ പാടെ വിസ്മരിച്ചു.''

ഹൃദയത്തിന്റെ താളുകളില്‍ രക്തം കൊണ്ട് കമല കുറിച്ചിട്ട വരികള്‍...

കമലയുടേത് പ്രണയമായിരുന്നെങ്കില്‍ അമ്പിളിമാമനെ നിനക്ക് നല്‍കാമെന്ന് മോഹിപ്പിച്ച് കമലയുടെ ഹൃദയം തകര്‍ത്ത് ഇന്നും മറഞ്ഞു നില്‍ക്കുന്ന തലപ്പാവുകരനാര് ?

ഇതും ലവ് ജിഹാദായിരുന്നോ !!!


1 comments:

'നിന്‍റെ സേനാനായകരെ ഭയന്ന് നീയെന്നില്‍നിന്നകന്നുവെങ്കില്‍' അവിടെ ലൌ ജിഹാദില്ലയിരുന്നെന്ന് പറയുന്നത് ഒരു പക്ഷെ സുരയ്യ തന്നെയായിരുന്നിരിക്കും. അങ്ങിനെ ഒരു അമ്പിളിമാമനെ കാട്ടിക്കൊതിപ്പിച്ചുവെങ്കില്‍ അത് കിട്ടുകയില്ല എന്നറിഞ്ഞിട്ടും സുരയ്യയെന്തിനു മാനം നോക്കി നിന്നു? പോകാന്‍ കാട്ടിയതിന്‍റെ പാതിയാര്‍ജ്ജവം മതിയായിരുന്നില്ലെ തിരികെപോകാന്‍?

ഏതുവിധേനയും സുരയ്യ പുതുതായി വിശ്വസിച്ച മതത്തില്‍ എത്തപ്പെടുകയാണെങ്കില്‍, ആ മതത്തിന്‍റെസാരമറിഞ്ഞ്, സത്യമറിഞ്ഞ് അതില്‍ സന്തോഷിച്ച് തന്‍റെ നാഥനെ കണ്ടെത്തിയെന്നവര്‍ ഉറക്കെപ്പറഞ്ഞെങ്കില്‍ ആ മതം എത്ര മഹോന്നതം എന്നാണോ ലൌ ജിഹാദിന്‍റെ അവസാനം സ്ത്രീയെ മതത്തിലേക്കെത്തിച്ച് മുങ്ങിക്കളയുന്ന തലപ്പാവുകാരനെ ബിംബമാക്കി അടിവരയിട്ടു ഹിന്ദു തീവ്രവാദിയും ജാഗ്രതക്കാരനും പറയുന്നത്?