Friday, June 15, 2007

രോഷം

ശരിയ്ക്കു വേണ്ടി നില കൊള്ളുന്നവരുടെ ധാര്‍മ്മിക രോഷമാണിത്.
ഷണ്ഡത്വമാര്‍ന്ന യുവതയോടുള്ള രോഷം
നൈതികതയുടെ നേര്‍ക്ക് അലംഭാവം കൊള്ളുന്ന
പ്രതികരണരഹിതമായ സമൂ‍ഹത്തോടുള്ള രോഷം.

ദൈവത്തെയും ജ്ഞാനത്തേയും
പണത്തിനും അധികാരത്തിനും വേണ്ടി
വിപണനം ചെയ്യുന്നവര്‍.
പണമില്ലാത്തവന് വിദ്യാ നിഷേധം

മകളുടെ പ്രായമുള്ള കുട്ടികളുടെ
മടിക്കുത്തഴിക്കുന്ന കാമക്കൂത്താടികള്‍...

വേദം ശ്രവിക്കാ‍ന്‍ ശ്രമിക്കുന്ന ശൂദ്രന്റെ
ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുന്ന
പ്രമാണികള്‍ ഇന്ന് സമൂഹത്തിന്റെ
നായകസ്ഥാനം കയ്യടക്കിയിരിക്കുന്നു...

ധനബലത്തിന്റെയും സങ്കുചിത സാമുദായിക
ശക്തിയുടെയൂം കൊടിക്കീഴില്‍
അറിവറ്റ നാട്ടുരാജാക്കള്‍ സംഘടിക്കുന്നു.

വര്‍ണ്ണങ്ങളുടെയും ചിഹ്നങ്ങളുടെയും പേരില്‍
പിടഞ്ഞമരുന്ന നിരപരധികള്‍.

ഈ ചിതാഗ്നിക്കു മുന്നില്‍ നില്‍ക്കുന്വോള്
‍ഞങ്ങളുടെ കണ്ണില്‍ രോഷത്തിന്റെ തിളക്കം മാത്രം