സോളിഡാരിറ്റി കുഞ്ഞുങ്ങള്‍ കിനാലൂരില്‍ നടത്തിയ 'ചാണകസമരം'

Sunday, May 9, 2010

ഇസ്ലാമികതീവ്രവാദത്തിന് വിത്തുപാകിയ മൗദൂദിയുടെ വിനീതവിധേയരായ ആട്ടിന്‍തോലണിഞ്ഞ സോളിഡാരിറ്റി കുഞ്ഞുങ്ങള്‍ കിനാലൂരില്‍ നടത്തിയ 'ചാണകസമരം' ചരിത്രത്തിന്റെ (കറുത്ത)താളുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. മുസ്ലീം ചെറുപ്പക്കാര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുന്നതു കണ്ട് പരിഭ്രാന്തരായ 'സിമി'യുടെ തലതൊട്ടപ്പന്മാരുടെ തലയിലുദിച്ച സാധനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. ജമാഅത്തെഇസ്ലാമിയുടെ സന്തതിയായി അറിയപ്പെടുന്ന സോളിഡാരിറ്റിയുടെ പേരിലുമുണ്ട് ഒരു വിശേഷം. എന്തുകൊണ്ടാണ് മുസ്ലീം വര്‍ഗ്ഗീയ സംഘടനയായ സോളിഡാരിറ്റി ഒരു മുസ്ലീം പേര് സ്വീകരിക്കാതിരുന്നത്. പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സംഘടനയാണ് സോളിഡാരിറ്റി. അതുകൊണ്ട് തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തകര്‍ക്കുന്നതിനെ കിടക്കട്ടെ പോളണ്ടില്‍ നിന്നും ഒരു ഇറക്കുമതി.
ഇടതുപക്ഷസംഘടനകളുടെ മുദ്രാവാക്യങ്ങള്‍ കടംകൊണ്ടു പ്രവര്‍ത്തിക്കുന്ന സോളിഡാരിറ്റി ഈ ആശയങ്ങളോടൊപ്പം മുസ്ലീം മതമൗലികവാദവും മിക്‌സ് ചെയ്ത് സപ്ലൈ ചെയ്യുന്നു. ജയ് ജയ് മൂദൂദി ജയ് ജയ് സോളിഡാരിറ്റി.

സോളിഡാരിറ്റി ഫത്‌വ
മുസ്ലീം ചെറുപ്പക്കാര്‍ ഡിവൈഎഫ്‌ഐ, എഐവൈഎഫ്, ആര്‍വൈഎഫ് ഇത്യാദി ഇടതുപക്ഷസംഘടനകളില്‍ പ്രവര്‍ത്തിച്ചാല്‍ അത്തരക്കാരെ കാഫിറുകളായി പ്രഖ്യാപിച്ച് ചാണകാഭിഷേകം നടത്തുന്നതാണ്. (മുസ്ലീം യൂത്ത്‌ലീഗിനെയും ഒഴിവാക്കണം എന്ന് രഹസ്യ ഫത്‌വയും ഉണ്ടെന്ന് ചില അസൂയക്കാര്‍ പറഞ്ഞുപരത്തുന്നുണ്ട്)

0 comments: